നൂറുദ്ദിന്‍ ഷെയ്ഖിനെതിരെ ജാമ്യമില്ലാക്കുറ്റം;  വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും

ഹനാനെതിരായ അവഹേളനത്തിന് തുടക്കം കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവിട്ട വയനാട് സ്വദേശി നൂറുദ്ദിന്‍ ഷെയ്ഖിനെതിരരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്  പ്രകാരം കേസെടുത്തു
നൂറുദ്ദിന്‍ ഷെയ്ഖിനെതിരെ ജാമ്യമില്ലാക്കുറ്റം;  വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും

കൊച്ചി: ഹനാനെതിരായ അവഹേളനത്തിന് തുടക്കം കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവിട്ട വയനാട് സ്വദേശി നൂറുദ്ദിന്‍ ഷെയ്ഖിനെതിരരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്  പ്രകാരം കേസെടുത്തു. കൊച്ചി സിറ്റി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഹനാന്റെ മൊഴി രേഖപ്പെടുത്തി. 

ഹനാന്റെത് നാടകമാണെന്നും സിനിമാ പ്രൊമോഷന് വേണ്ടിയുള്ള തട്ടിപ്പാണെന്നും ആദ്യം ആരോപിച്ചത് നൂറുദ്ദിന്‍ ഷെയ്ഖാണ്. ഈ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു. ഇതിനൊപ്പം തന്നെ ഹനാനെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത്തരത്തില്‍ പോസ്റ്റിട്ടവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

ഹനാനെതിരായ അധിക്ഷേപത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com