മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംംബന്ധമായ അസുഖത്തെതുടര്‍ന്നാണ് അന്ത്യം.പുലര്‍ച്ചെ സ്വവസതിയിലാണ് അന്ത്യം.

നാല് തവണ മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. 2001-2004 കാലഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2010ല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചു. ലീഗ് രാഷ്ട്രീയത്തില്‍ എപ്പോഴും തലക്കനമുള്ള നേതാക്കളിലൊരാളായിരുന്നു അബ്ദുള്ള.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com