ഹനാന്‍, ഇനി ആരെയും പേടിക്കേണ്ട; മീന്‍ കച്ചവടം നടത്താന്‍ കിയോസ്‌ക് നല്‍കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍

മീന്‍വില്‍ക്കാന്‍ എത്തിയ ഹനാനെ പൊലീസ് തടഞ്ഞതായി വാര്‍ത്ത വന്നതിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍
ഹനാന്‍, ഇനി ആരെയും പേടിക്കേണ്ട; മീന്‍ കച്ചവടം നടത്താന്‍ കിയോസ്‌ക് നല്‍കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി; വാര്‍ത്താതാരമായതോടെ പ്രതിസന്ധിയിലായ ഹനാന് തന്റെ ഉപജീവനമാര്‍ഗമായ മീന്‍ വില്‍പ്പന നടത്താന്‍ സഹായവുമായി കൊച്ചി കോര്‍പ്പറേഷന്‍. മീന്‍ വില്‍ക്കുന്നതിനായി സൗജന്യ കിയോസ്‌ക് കോര്‍പ്പറേഷന്‍ നല്‍കുമെന്ന് മേയര്‍ സൗമിന് ജെയില്‍ പറഞ്ഞു. കോര്‍പ്പേറഷന്‍ നല്‍കുന്ന കിയോസ്‌ക്ക് വഴി നേരിട്ട് വരാതെ മീന്‍ വില്‍ക്കാന്‍ ഹനാന് സാധിക്കുമെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. മീന്‍വില്‍ക്കാന്‍ എത്തിയ ഹനാനെ പൊലീസ് തടഞ്ഞതായി വാര്‍ത്ത വന്നതിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍. 

കഴിഞ്ഞ ദിവസം വന്ന പത്രവാര്‍ത്തയിലൂടെയാണ് ഹനാന്‍ വാര്‍ത്താ താരമായത്. പിന്നീട് ഒരു സിനിമയുടെ പ്രചാരണമാണ് ഇതെന്ന ആരോപണം ഉയര്‍ന്നു ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേരെയുണ്ടായത്. ഇന്ന് പതിവുപോലെ മീന്‍ കച്ചവടത്തിന് എത്തിയ ഹനാനെ പൊലീസ് തടഞ്ഞു. വഴിയോരത്ത് നടത്തുന്ന മീന്‍ കച്ചവടം വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു പറഞ്ഞാണ് പൊലീസ് ഹനാനെ തടഞ്ഞത്. തന്റെ ജീവിതമാര്‍ഗമായ മീന്‍കച്ചവടം നടത്താനാവാതെ വന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് ഹനാന്‍ തന്നെയാണ്. ഒരു ചെറിയ കടമുറിയെടുത്ത് മന്‍ കച്ചവടം തുടരാനാണ് ആഗ്രഹമെന്നാണ് ഹനാന്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com