പെരുമ്പാവൂരില്‍ 100 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; സംസ്ഥാനത്തെ ഏറ്റവും വലിയ വെട്ടിപ്പ് പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച്‌

ജിഎസ്ടി രജിസ്‌ട്രേഷന്‍ എന്നത് പേരിന് മാത്രമുള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും, പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെനീറും ഇതര സംസ്ഥാനങ്ങളിലേക്ക കയറ്റി അയച്ചാണ് തട്ടിപ്പ്
പെരുമ്പാവൂരില്‍ 100 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; സംസ്ഥാനത്തെ ഏറ്റവും വലിയ വെട്ടിപ്പ് പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച്‌

കൊച്ചി: പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് നൂറ് കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ചായിരുന്നു ബില്ലിങ് റാക്കറ്റ് തട്ടിപ്പ്. 

പ്ലൈവുഡ് കമ്പനി ഉടമകളും, ഏജന്റുമാരും ചേര്‍ന്ന് നടത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ വെട്ടിപ്പാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ജിഎസ്ടി രജിസ്‌ട്രേഷന്‍ എന്നത് പേരിന് മാത്രമുള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും, പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെനീറും ഇതര സംസ്ഥാനങ്ങളിലേക്ക കയറ്റി അയച്ചാണ് തട്ടിപ്പ്. 

സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സാണ് തട്ടിപ്പ് കണ്ടെത്തിയത്. പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ്, സേലം എന്നിവിടങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നുമുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു.

ഈ ബില്ലുകള്‍ ഉപയോഗിച്ച് ജിഎസ്ടി ഇന്‍പുട് ടാക്‌സ് ക്രഡിറ്റ് എടുത്തുവെന്നും ബില്ലില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്നും ഇവിടത്തെ വ്യാപാരികള്‍ സമ്മതിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com