റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല ;  സപ്ലൈ ഓഫീസില്‍ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം

ആലുവ എടത്തല സ്വദേശി അബ്ദുറഹ്മാന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. ആലുവ സപ്ലൈ ഓഫീസിലായിരുന്നു സംഭവം. റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ആലുവ എടത്തല സ്വദേശി അബ്ദുറഹ്മാന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച് ഇയാള്‍ സപ്ലൈ ഓഫീസില്‍ എത്തുകയായിരുന്നു. ഓഫീസ് ജീവനക്കാര്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com