ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല ; കുറ്റവിമുക്തനാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് സിബിഐ

സപ്ലൈ കരാര്‍ ഒപ്പിട്ടത് കാനഡയില്‍ ലാവലിന്റെ അതിഥിയായി പിണറായി വിജയന്‍ ഉള്ളപ്പോഴാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായത് പിണറായിയുടെ കാനഡ സന്ദര്‍ശനത്തിലാണ്
ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല ; കുറ്റവിമുക്തനാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് സിബിഐ

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ കരാറില്‍ ഒരു മാറ്റവും വരില്ല. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്തരാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സത്യവാങ്മൂലത്തില്‍ സിബിഐ ചൂണ്ടിക്കാട്ടി. 

സപ്ലൈ കരാര്‍ ഒപ്പിട്ടത് കാനഡയില്‍ ലാവലിന്റെ അതിഥിയായി പിണറായി വിജയന്‍ ഉള്ളപ്പോഴാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായത് പിണറായിയുടെ കാനഡ സന്ദര്‍ശനത്തിലാണ്. കരാറില്‍ ലാവലിന് വലിയ ലാഭവും കെഎസ്ഇബിയ്ക്ക് വന്‍ നഷ്ടവും ഉണ്ടായി. പൊതുപ്രവര്‍ത്തകരുടെ വീഴ്ചയാണ് കെഎസ്ഇബിക്ക് ഭീമമായ നഷ്ടം ഉണ്ടാക്കിയത്. 

കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസ് എന്നിവരുടെ ശിക്ഷ ശരിവെക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസില്‍ ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ട്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി, കസ്തൂരി രംഗ അയ്യര്‍, ശിവദാസന്‍ എന്നിവരെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. കൂടാതെ, പിണറായിയെ കുറ്റവിുമുക്തനാക്കിയതിനെതിരെ സിബിഐയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com