ഓൺലൈൻ തട്ടിപ്പ്: സിനിമാ ​ഗാനരചയിതാവും സുഹൃത്തും അറസ്റ്റിൽ 

ഒാ​ൺ​ലൈ​ൻ വിൽപ്പന സൈറ്റിൽ വിൽക്കാൻ വെച്ച മൊബൈൽ ഫോൺ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ സിനിമാ ​ഗാനരചയിതാവ് അടക്കം രണ്ടുപേർ പിടിയിൽ
ഓൺലൈൻ തട്ടിപ്പ്: സിനിമാ ​ഗാനരചയിതാവും സുഹൃത്തും അറസ്റ്റിൽ 

ഇ​രി​ങ്ങാ​ല​ക്കു​ട: ഒാ​ൺ​ലൈ​ൻ വിൽപ്പന സൈറ്റിൽ വിൽക്കാൻ വെച്ച മൊബൈൽ ഫോൺ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ സിനിമാ ​ഗാനരചയിതാവ് അടക്കം രണ്ടുപേർ പിടിയിൽ.പെ​രി​ങ്ങോ​ട്ടു​ക​ര പ​നോ​ലി വീ​ട്ടി​ല്‍ ഷി​നു (36), ഏ​ങ്ങ​ണ്ടി​യൂ​ര്‍ പു​തു​വ​ട പ​റ​മ്പി​ല്‍ സ​ജീ​വ് ന​വ​കം (45) എ​ന്നി​വ​രെ​യാ​ണ്​ ഇ​രി​ങ്ങാ​ല​ക്കു​ട സി.​ഐ എം.​കെ. സു​രേ​ഷ് കു​മാ​റും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ണ​ത്തു​കു​ന്ന്​ സ്വ​ദേ​ശി ശ്യാം ​സു​നി​ലി​ൽ​നി​ന്ന്​ 25,000 രൂ​പ​യു​ടെ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്​. 

ശ്യാം ​സു​നി​ൽ ഈ​മാ​സം 14ന്​ ​ഇ​രി​ങ്ങാ​ല​ക്കു​ട സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. അന്വേഷണത്തിൽ  സം​സ്ഥാ​ന​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സം​ഘം ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന്​ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഫേ​മ​സ് വ​ര്‍ഗീ​സി​​െൻറ നി​ര്‍ദേ​ശ പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച സൈ​ബ​ര്‍ വി​ദ​ഗ്​​ധ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. 

മൂ​ന്നു​പീ​ടി​ക കാ​ള​മു​റി​യി​ലെ വ്യ​വ​സാ​യി​യെ ബം​ഗ​ളൂ​രു​വി​ലെ ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പ് വാ​ങ്ങി​ത്ത​രാം എ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്​​റ്റ്.  ഒ​ന്നാം പ്ര​തി ഷി​നു, അ​ന്തി​ക്കാ​ട്, മ​ണ്ണു​ത്തി, തൃ​ശൂ​ര്‍ സ്​​റ്റേ​ഷ​നു​ക​ളി​ലെ ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ര​ണ്ടാം പ്ര​തി സ​ജീ​വ് സി​നി​മ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​ണ്. ഇ​രു​പ​തോ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഗാ​ന​ര​ച​ന നി​ര്‍വ​ഹി​ച്ച്​ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 

കൊ​ല്ലം, ആ​ല​പ്പു​ഴ,  ഏ​റ്റു​മാ​നൂ​ര്‍, എ​റ​ണാ​കു​ളം ഹി​ല്‍പാ​ല​സ്, അ​ങ്ക​മാ​ലി, കാ​ല​ടി, പെ​രു​മ്പാ​വൂ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ചി​റ്റി​ല​പ്പ​ള്ളി, ഗു​രു​വാ​യൂ​ര്‍, മ​ണ്ണു​ത്തി, ഒ​ല്ലൂ​ര്‍, ആ​ല​ത്തൂ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പേ​രാ​മ്പ്ര, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. ത​ട്ടി​പ്പി​ലൂ​ടെ പ​ണം സം​ഭ​രി​ച്ച് സം​ഗീ​ത ആ​ല്‍ബം നി​ര്‍മി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ശ്ര​മം. ആ​ഡം​ബ​ര​ക്കാ​റും ത​ട്ടി​പ്പു ന​ട​ത്തി ല​ഭി​ച്ച നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കോ​യ​മ്പ​ത്തൂ​രി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​റ്റി​രു​ന്ന​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com