തെരുവ് നായയുടെ കടിയേറ്റ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി: വീട്ടമ്മയെ ആ നായ തന്നെ വീണ്ടും ആക്രമിച്ചു

കോട്ടയം കറുകച്ചാല്‍ സ്വദേശി സുശീല (56)ക്കാണ് ഈ ദുരനുഭവം. . കഴിഞ്ഞ ജൂണിലാണു സുശീലയ്ക്കു നായയുടെ കടിയേറ്റത്.
തെരുവ് നായയുടെ കടിയേറ്റ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി: വീട്ടമ്മയെ ആ നായ തന്നെ വീണ്ടും ആക്രമിച്ചു

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയെ അതേ നായ വീണ്ടും കടിച്ചു. കോട്ടയം കറുകച്ചാല്‍ സ്വദേശി സുശീല (56)ക്കാണ് ഈ ദുരനുഭവം. . കഴിഞ്ഞ ജൂണിലാണു സുശീലയ്ക്കു നായയുടെ കടിയേറ്റത്. ഇതേ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. ഇത്തരത്തില്‍ ചികിത്സ കഴിഞ്ഞെത്തിയപ്പോഴാണ് ആ നായ തന്നെ സുശീലയെ വീണ്ടും കടിച്ച് പരിക്കേല്‍പ്പിച്ചത്. വീട്ടിലെ പശുത്തൊഴുത്തില്‍ പ്രസവിച്ച നായയുടെ ആക്രമണം ഭയന്നു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് സുശീലയും ഭര്‍ത്താവും.

ആദ്യ ആക്രമണത്തിന് ശേഷം ഒഴിഞ്ഞുപോയ നായ ഏതാനും ദിവസം മുമ്പാണ് വീണ്ടും വീട്ടുപടിക്കലെത്തിയത്. നായയെ ഭയന്നു മൂന്നു ദിവസമായി മുറ്റമടിക്കാന്‍ പോലും സാധിക്കാതെ ദുരിതത്തിലാണ് ഇവര്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് വസ്ത്രങ്ങള്‍ അലക്കി വിരിക്കാന്‍ ഇറങ്ങിയപ്പോഴാണു നായ ആക്രമിച്ചത്. ഒരു മാസം മുന്‍പു വലതു കാലിന്റെ മുട്ടിനുതാഴെ കടിച്ച നായ ഇത്തവണ ഇടതു കാലിന്റെ മടക്കിനാണു കടിച്ച് പരിക്കേല്‍പ്പിച്ചത്.

ആക്രമിക്കപ്പെട്ട ഉടന്‍തന്നെ വീട്ടമ്മ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇനി രണ്ടു കുത്തിവയ്പുകള്‍ കൂടി എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. നായയുടെ ശല്യത്തെപ്പറ്റി പഞ്ചായത്തധികൃതരെയും പൊലീസിലും വിവരം അറിയിച്ചിട്ടും ഇന്നേവരെ ഒരു നടപടിയും ഉണ്ടായില്ലെന്നു സുശീല പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com