ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും; തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടെന്ന് കോടിയേരി 

ലാവ്‌ലിന്‍ വിഷയം കുത്തിപ്പൊക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും; തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടെന്ന് കോടിയേരി 

കോഴിക്കോട്:   ലാവ്‌ലിന്‍ വിഷയം കുത്തിപ്പൊക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ഇരുപാര്‍ട്ടികളും ഇത് ചെയ്യുന്നത്. ഹൈക്കോടതിയില്‍ കേസ് തെളിയിച്ചതുപോലെ സുപ്രീം കോടതിയിലും തെളിയിക്കാന്‍ കഴിയും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

ലാവ്‌ലിന്‍ അഴിമതിക്കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ച മൂന്നു പ്രതികള്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഒഴിവാക്കപ്പെട്ട മറ്റു മൂന്നുപേരും വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയിരുന്നു. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ നല്‍കിയ ഹര്‍ജിയിലാണു സിബിഐയുടെ മറുപടി. 

ഹൈക്കോടതി വിധിക്കെതിരെ കസ്തൂരിരംഗ അയ്യര്‍, വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, ആര്‍.ശിവദാസന്‍ എന്നിവരും സിബിഐയും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും നല്‍കിയ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഈ മാസം 17നു പരിഗണിക്കുമെന്നാണ് ഇപ്പോള്‍ കോടതിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. 

സിബിഐയുടെ പ്രതിപ്പട്ടികയില്‍നിന്ന് പിണറായി, വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണക്കോടതി നടപടി കഴിഞ്ഞ ഓഗസ്റ്റ് 23നു ഹൈക്കോടതി ശരിവച്ചിരുന്നു. തുടര്‍ന്നാണു മൂന്നു പ്രതികളും സിബിഐയും സുധീരനും സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയിലെ നടപടികള്‍ കഴിഞ്ഞ ജനുവരി 11നു സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നോട്ടിസുണ്ടെങ്കിലും പിണറായിയും മറ്റും മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com