ഗുരുവന്ദനവും ഗുരുപൂജയും ഒന്നല്ല;അനുമതി നല്‍കിയിട്ടില്ലെന്ന് ഡിപിഐ: വാര്‍ത്തകള്‍ വ്യാജം

ചേര്‍പ്പിലെ സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലുള്ള ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഡിപിഐ
ഗുരുവന്ദനവും ഗുരുപൂജയും ഒന്നല്ല;അനുമതി നല്‍കിയിട്ടില്ലെന്ന് ഡിപിഐ: വാര്‍ത്തകള്‍ വ്യാജം

തിരുവനന്തപുരം: ചേര്‍പ്പിലെ സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലുള്ള ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഡിപിഐ. ഗുരുവന്ദനം എന്നപേരില്‍ മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന ക്യാമ്പയിനാണ് അനുമതി നല്‍കിയതെന്ന് ഡിപിഐ വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറോടാണ് വിശദീകരണം തേടിയിരിക്കുന്നത്. 

അതേസമയം, ഗുരുപൂജ എല്ലാ വര്‍ഷവും സ്‌കൂളില്‍ നടക്കുന്നതാണെന്ന് സ്‌കൂള്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ മാത്രമാണ് ഈ വര്‍ഷം പുതുതായി ഉണ്ടായതെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഗുരുവന്ദനം പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ഉത്തരവിറക്കിയത്. അനന്തപുരി ഫൗണ്ടഷന്‍ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 26ന് ഉത്തരവിറക്കിയത്. എന്നാല്‍, ഗുരുവന്ദനം നടത്താന്‍ അനുമതി നല്‍കി എന്നതിന്റെ അര്‍ഥം പാദപൂജ നടത്താമെന്നെല്ലന്ന് ഡിപിഐ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com