ജാഗ്രതാ നിര്‍ദേശങ്ങളിലും ട്രോള്‍ മഴ: അണക്കെട്ട് തുറക്കുന്നതിനെ രസകരമായി അവതരിപ്പിച്ച് ഇടുക്കിയിലെ ട്രോളന്‍മാര്‍

ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്.
ജാഗ്രതാ നിര്‍ദേശങ്ങളിലും ട്രോള്‍ മഴ: അണക്കെട്ട് തുറക്കുന്നതിനെ രസകരമായി അവതരിപ്പിച്ച് ഇടുക്കിയിലെ ട്രോളന്‍മാര്‍

ടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഭീതിയിലാണ് കേരളം. വെള്ളം ഒഴുകി വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോടെല്ലാം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വെള്ളം തുറന്നുവിട്ടാല്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. 

ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുക. എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളെയെല്ലാം രസകരമായ ട്രോളുകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഇടുക്കിയിലെ ട്രോളന്‍മാരുടെ ട്രോള്‍ കെഎല്‍ 6 എന്ന ഗ്രൂപ്പ്. 

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പുറത്തു വന്ന് അധികനേരം കഴിയുന്നതിന് മുന്‍പു തന്നെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ ഗൗരവമായ കാര്യത്തെ ട്രോളുന്നു എന്നതിനപ്പുറം നിര്‍ദേശങ്ങളെല്ലാം അല്‍പം ആയാസകരമായി ടെന്‍ഷന്‍ കുറച്ച് വായിക്കാം എന്ന കോണിലൂടെ നോക്കിക്കാണുകയാണെങ്കില്‍ സംഭവം രസകരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com