പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു: ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍, കുത്തേറ്റ അച്ഛന്‍ ആശുപത്രിയില്‍

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു. വാഴക്കുളം എം.ഇ.എസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്
പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു: ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍, കുത്തേറ്റ അച്ഛന്‍ ആശുപത്രിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു. വാഴക്കുളം എം.ഇ.എസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. 

ആക്രണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റു. ഇയാളെ  രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. 

ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കവെയാണ് അച്ഛന് കുത്തേറ്റത്.  

ആക്രമണത്തിന്റെ പ്രകോപന കാര്യം വ്യക്തമല്ല. കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ നാട്ടുകാരാണ് ഇയാളെ പിടികൂടിത്. കഴുത്തറുത്ത് ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com