സമ്മാനമായി തനിക്ക് കിട്ടിയ രത്‌നമോതിരം ഹനാന് നല്‍കും: മന്ത്രി കെടി ജലീല്‍

വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച മോതിരമിണ് മന്ത്രി ഹനാന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
സമ്മാനമായി തനിക്ക് കിട്ടിയ രത്‌നമോതിരം ഹനാന് നല്‍കും: മന്ത്രി കെടി ജലീല്‍

മലപ്പുറം: മീന്‍ വിറ്റും മറ്റു ജോലികള്‍ ചെയ്തും ജീവിക്കാന്‍ വഴി തേടുന്ന കോളജ് വിദ്യാര്‍ഥിനി ഹനാന് പിന്തുണയുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍. തനിക്ക് ഉപഹാരമായി ലഭിച്ച രത്‌നമോതിരം ഹനാന് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച മോതിരമിണ് മന്ത്രി ഹനാന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

പ്രസ്തുത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവര്‍ നല്കി. അവിടെവെച്ചുതന്നെ കവര്‍ തുറന്നുനോക്കിയ മന്ത്രി വജ്രമോതിരം ഹനാന് നല്‍കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

'ഇവര്‍ സന്തോഷത്തോടെ എനിക്ക് സമ്മാനിച്ച ഈ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് തിങ്കളാഴ്ചതന്നെ ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലെത്തി ആ മിടുക്കിക്കുട്ടിക്ക് കൈമാറും'- മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com