'ആ പാട്ടും ലൈറ്റും ടൂറിസ്റ്റ് ബസില്‍ വേണ്ട' ;  ആയിരത്തോളം ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കും

വിനോദയാത്രയ്ക്കായി പോകുന്നതിന് സ്‌കൂളുകളും കോളെജുകളുമാണ് പലപ്പോഴും ഇത്തരം ബസുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം ബസുകളിലെ യാത്ര ഒഴിവാക്കണമെന്ന് സ്‌കൂളുകളോടും കോളെജുകളോടും ആവശ്യപ്പെടാനും
'ആ പാട്ടും ലൈറ്റും ടൂറിസ്റ്റ് ബസില്‍ വേണ്ട' ;  ആയിരത്തോളം ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കും

തിരുവനന്തപുരം: ഇടിവെട്ടുപാട്ടും കണ്ണടിച്ചു പോകുന്ന ലൈറ്റുമിട്ട് പാഞ്ഞിരുന്ന ടൂറിസ്റ്റ് ബസുകളുടെ ചെവിക്ക് പിടിച്ച് മോട്ടോര്‍ വാഹന വകുപ്പ്. നിയമ വിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്‌സുകളും ഘടിപ്പിച്ച 964 ടൂറിസ്റ്റ് ബസുകള്‍ പിടികൂടിയിട്ടുണ്ട്. ഇവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് വകുപ്പ് അധികൃതര്‍.

 വിനോദയാത്രയ്ക്കായി പോകുന്നതിന് സ്‌കൂളുകളും കോളെജുകളുമാണ് പലപ്പോഴും ഇത്തരം ബസുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം ബസുകളിലെ യാത്ര ഒഴിവാക്കണമെന്ന് സ്‌കൂളുകളോടും കോളെജുകളോടും ആവശ്യപ്പെടാനും മോട്ടോര്‍ വാഹന വകുപ്പിന് പദ്ധതിയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് ഇത്തരം 'ഫ്രീക്ക് ബസുകള്‍'   അധികൃതര്‍ പിടികൂടിയത്.

 ചില ബസുകളില്‍  കുട്ടികള്‍ക്ക് ഡാന്‍സ് ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഡംബര ലൈറ്റുകളും സൗണ്ട് സിസ്റ്റവും പിടിച്ചെടുത്ത ബസുകളില്‍ നിന്നും കണ്ടെത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com