'ഈ നമ്പറുകള്‍ ഓര്‍മ്മയില്‍ വെക്കൂ' ; പെരിയാര്‍ തീരവാസികളോട് സര്‍ക്കാര്‍

ജലനിരപ്പ് 2396 അടിയാകുമ്പോള്‍ അടുത്ത മുന്നറിയിപ്പ് നല്‍കുമെന്ന് വൈദ്യുതമന്ത്രി എം എം മണി
'ഈ നമ്പറുകള്‍ ഓര്‍മ്മയില്‍ വെക്കൂ' ; പെരിയാര്‍ തീരവാസികളോട് സര്‍ക്കാര്‍

തിരുവനന്തപുരം : ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറന്നുവിടാവുന്ന സ്ഥിതിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നു രാവിലെ 2395.26 അടിയിലായിരുന്നു ജലനിരപ്പ്. എന്നാല്‍ 11 മണിയോടെ വെള്ളം 2395.40 അടിയിലെത്തി. വൃഷ്ടിപ്രദേശത്ത് 36.6 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. ഇതോടെയാണ് നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ് 2396 അടിയാകുമ്പോള്‍ അടുത്ത മുന്നറിയിപ്പ് നല്‍കുമെന്ന് വൈദ്യുതമന്ത്രി എംഎം മണി അറിയിച്ചു. ജലനിരപ്പ് 2397-2398 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറന്നേക്കുമെന്നും മന്ത്രി അറിയിച്ചു. 

ഷട്ടറുകള്‍ ഒറ്റയടിക്ക് തുറക്കില്ല. ഘട്ടം ഘട്ടമായാകും തുറക്കുക. ഇതിന് മുന്നോടിയായി പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ സ്വീകരിക്കേണ്ട  ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കുകയാണെങ്കില്‍, ഇടുക്കി എറണാകുളം ജില്ലകളിലെ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ഓര്‍മ്മയില്‍ വെക്കേണ്ട നമ്പറുകള്‍ മന്ത്രി എംഎം മണി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com