'ദൈവത്തിന്റെ കാര്യം അറിയില്ല, കേരളത്തിന്റെ ശക്തി ശാസ്ത്രവും ആസൂത്രണവും'; കൈയ്യടി നേടി ദുരന്ത നിവാരണ അതോറിറ്റിയുടെ മറുപടി

ദുരന്തനിവാരണ സേനയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്
'ദൈവത്തിന്റെ കാര്യം അറിയില്ല, കേരളത്തിന്റെ ശക്തി ശാസ്ത്രവും ആസൂത്രണവും'; കൈയ്യടി നേടി ദുരന്ത നിവാരണ അതോറിറ്റിയുടെ മറുപടി

ഴ ശക്തമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു കഴിഞ്ഞു. ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ദുരന്തനിവാരണ അതോറിറ്റിയാണ്. അതിനു കാരണമായതോ ഒരു കമന്റിന് നല്‍കിയ മറുപടിയും. 

ഇടുക്കി ഡാം തുറക്കുമെന്ന വാര്‍ത്ത വന്നതോടെ ദുരന്തനിവാരണ അതോറിറ്റിയുടെ ഫേയ്‌സ്ബുക് വളരെ ആക്റ്റീവാണ്. ഓരോ പ്രധാന വിഷയങ്ങളിലും ഫേയ്‌സ്ബുക് പേജിലൂടെ പുറത്തുവിടുന്നുണ്ട്. ഇന്നലെ രാത്രിയോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത് അറിയിച്ചുകൊണ്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒരു പോസ്റ്റിട്ടു. അതിന് താഴെ വന്ന കമന്റിനാണ് ദുരന്തനിവാരണ അതോറിറ്റി അഡാറ് റിപ്ലേ കൊടുത്തത്.

ദൈവം നമുക്ക് ശക്തി തരും എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് താഴെയിട്ട കമന്റ്. ഒട്ടും വൈകാതെ മറുപടി എത്തി. 'ശാസ്ത്രം, പ്രവര്‍ത്തിപരിചയം, ആസൂത്രണം എന്നിവയാണ് നമ്മുടെ സംസ്ഥാനത്തിന്റെ ശക്തി'. 

വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഈ കമന്റിന് ലഭിച്ചത്. ദുരന്തനിവാരണ അതോറിറ്റിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ പോസ്റ്റിനേക്കാള്‍ കൂടുതല്‍ ലൈക്കാണ് ഈ കമന്റിന് ലഭിച്ചിരിക്കുന്നത്. നിപ്പ ഭീതി സൃഷ്ടിച്ച സമയത്ത് പ്രാര്‍ത്ഥന പോസ്റ്റ് ഇട്ടതിന് ആരോഗ്യ വകുപ്പിന്റെ ഫേയ്‌സ്ബുക്ക് പേജ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com