ഫേയ്‌സ്ബുക് പ്രണയം തകര്‍ന്നതില്‍ മനോവിഷമം; ആത്മഹത്യ ചെയ്യാന്‍ 21 കാരി റെയില്‍ വേ ട്രാക്കില്‍

റെയില്‍ വേ ട്രാക്കിലൂടെ നടക്കുന്ന യുവതിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്
ഫേയ്‌സ്ബുക് പ്രണയം തകര്‍ന്നതില്‍ മനോവിഷമം; ആത്മഹത്യ ചെയ്യാന്‍ 21 കാരി റെയില്‍ വേ ട്രാക്കില്‍

മലപ്പുറം; ഫേയ്‌സ്ബുക് പ്രണയം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കില്‍ എത്തിയ യുവതിയെ നാട്ടുകാര്‍ പിടിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ചെമ്പിക്കലിനടുത്താണ് സംഭവമുണ്ടായത്. റെയില്‍ വേ ട്രാക്കിലൂടെ നടക്കുന്ന യുവതിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. 

ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയെ നാട്ടുകാര്‍ പിന്തുടരുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തകര്‍ന്നുപോയ പ്രണയത്തെക്കുറിച്ച് യുവതി പറയുന്നത്. വീട്ടുകാരെ വിവരമറിയിച്ച പോലീസ് പിന്നീട് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

പൊന്നാനി സ്വദേശിയായ 21 കാരിയാണ് പ്രണയനഷ്ടത്തിന്റെ പേരില്‍ കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തില്‍നിന്ന് കാമുകന്‍ പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com