മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ പ്രതിഷേധം തുടരുന്നു ; സി എസ് വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജിവെച്ചു

മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ പ്രതിഷേധം തുടരുന്നു ; സി എസ് വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജിവെച്ചു
മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ പ്രതിഷേധം തുടരുന്നു ; സി എസ് വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വി​ത​ര​ണ ചടങ്ങിൽ സിനിമാതാരം മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധം തുടരുന്നു. ചലച്ചിത്ര അക്കാദമിയിൽ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരൻ രാജിവെച്ചു. അക്കാദമി ജനറൽ കൗൺസിലിൽ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. 

അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും സാം​സ്കാ​രി​ക ​മ​ന്ത്രി​ക്കും നേരത്തെ നി​വേ​ദ​നം ന​ൽ​കിയിരുന്നു. ച​ല​ച്ചി​ത്ര​അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ​പോ​ൾ അ​ട​ക്കം ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഡ​ബ്ല്യു.​സി.​സി അം​ഗ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും എ​ഴു​ത്തു​കാ​രും അ​ട​ക്കം 107 പേ​രാ​ണ്​ നിവേദനത്തിൽ ഒപ്പുവെച്ചത്. ഇതിൽ സി.എസ്. വെങ്കിടേശ്വരനും ഒപ്പുവെച്ചിരുന്നു.

ദേ​ശീ​യ പു​ര​സ്‌​കാ​രം രാ​ഷ്​​ട്ര​പ​തി ന​ല്‍കു​ന്ന മാ​തൃ​ക​യി​ല്‍ സം​സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ല്‍കു​ന്ന ച​ട​ങ്ങാ​ണ് കേ​ര​ള​ത്തി​ലും വേ​ണ്ട​തെ​ന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ​ മു​ഖ്യ​മ​ന്ത്രി​യാ​ണ് പു​ര​സ്‌​കാ​രം ന​ല്‍കേ​ണ്ട​ത്. ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്നത് അനൗചിത്യവും, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com