സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ: നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു

ളെ വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ: നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: നാളെ വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ ശക്തമായി വെള്ളം നിറഞ്ഞ സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. ഡാമിന് താഴെയും നദീതീരത്തുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.  ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. 

മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി ഷോക്കേറ്റതിനെ തുടര്‍ന്ന് ജോര്‍ജുകുട്ടി എന്നയാള്‍ മരിച്ചു. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് കണ്ണൂരിലെ ചിലയിടങ്ങളിലെ സ്‌കൂളുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഇതിനു പകരമായി അടുത്ത അവധിദിനം പ്രവൃത്തിദിവസമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ 2395 അടി കവിഞ്ഞു. തുടര്‍ന്ന് കെഎസ്ഇ ബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ട് ജില്ലാ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൃഷിയിടങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. തീരമേഖലയില്‍ കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോരമേഖലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ കടലില്‍ ഇറങ്ങരുത്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മലയോരപാതകള്‍ക്കു കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാം. ഇത്തരം ചാലുകള്‍ക്കരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

മരങ്ങള്‍ക്കു കീഴില്‍ പാര്‍ക്കിങ് അരുത്. ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍, മാറിത്താമസിക്കാന്‍ മടിക്കരുത്.
പരിശീലനം കിട്ടിയ സന്നദ്ധപ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com