മൃതദേഹം ചെന്നൈ അണ്ണാനഗര്‍ സ്വദേശിനിയുടേത്: ജസ്‌നയുടെ കുടുംബത്തിന് ആശ്വാസം 

ചെന്നൈക്ക് സമീപം കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കാണാതായ ജസ്‌നയുടേതല്ലെന്ന് സ്ഥിരീകരണം
മൃതദേഹം ചെന്നൈ അണ്ണാനഗര്‍ സ്വദേശിനിയുടേത്: ജസ്‌നയുടെ കുടുംബത്തിന് ആശ്വാസം 

ചെന്നൈ: ചെന്നൈക്ക് സമീപം കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കാണാതായ ജസ്‌നയുടേതല്ലെന്ന് സ്ഥിരീകരണം.ചെന്നൈ അണ്ണാനഗര്‍ സ്വദേശിനിയുടെതാണ് മൃതദേഹം. യുവതിയുടെ ബന്ധുക്കളെത്തി മതദേഹം തിരിച്ചറിയുകയായിരുന്നു. കേരളത്തില്‍ നിന്ന് ജസ്‌നയുടെ ബന്ധുക്കളും പൊലീസും എത്തി അന്വേഷണം നടത്തിയിരുന്നു. 

കഴിഞ്ഞ ഞായറാഴ്ചയാണ് ചെങ്കല്‍പേട്ടിനടുത്തെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. പെട്രോളിങ്ങിനിടെ പൊലീസാണ് ഇതാദ്യം കാണുന്നത്. വിവരം പോലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. തുടര്‍ന്നാണ് ഇത് കേരള പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്‌നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com