വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കാര്‍ കത്തിയമര്‍ന്നു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി ലൈന്‍ കാറിന് മുകളിലേക്ക് പൊട്ടി വീണതാണ് കാറിന് കത്തുപിടിക്കാന്‍ കാരണമായത്
വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കാര്‍ കത്തിയമര്‍ന്നു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പയ്യാവൂരില്‍  ശ്രീകണ്ഠാപുരത്തിന് അടുത്തുള്ള ചന്ദനക്കാമ്പാറ ചതുംരപുഴയിലാണ് സംഭവം. വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ രണ്ട് കഷ്ണമായി കത്തി നശിച്ച നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മറ്റൊരാളെ റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി ലൈന്‍ കാറിന് മുകളിലേക്ക് പൊട്ടി വീണതാണ് കാറിന് കത്തുപിടിക്കാന്‍ കാരണമായത്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com