കെവിന്‍ വധം; പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

കെവിന്‍ വധത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ കണ്ടെത്തി
കെവിന്‍ വധം; പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി


കോട്ടയം: കെവിന്‍ വധത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. നാല് വാളുകളാണ് കണ്ടെത്തിയത്. 

അതേസമയം കേസില്‍ ആദ്യം നല്‍കിയ മൊഴിയില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ്.  കെവിനെ വണ്ടിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. മര്‍ദനമേറ്റ് കെവിന്‍ അവശനായിരുന്നുവെന്നും അതിനാല്‍ ഉരുണ്ട് താഴെപ്പോയെന്നും ഇവര്‍ വ്യക്തമാക്കി. കെവിന്റെ മൃതശരീരം കണ്ടെത്തിയ ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുക്കുമ്പോഴാണ് പ്രതികളായ നിയാസും റിയാസും വെളിപ്പെടുത്തല്‍ നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com