വീടിന് സമീപം തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

കാവനാട് പടിഞ്ഞാറ് പിറവൂര്‍വടക്കതില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ (41) ആണ് മരിച്ചത്
വീടിന് സമീപം തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം; കൊല്ലത്ത് വീടിന് സമീപത്ത് നിന്ന് തുണി അലക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് പടിഞ്ഞാറ് പിറവൂര്‍വടക്കതില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ (41) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണു സംഭവം. ആദിത്യ ലക്കി സെന്റര്‍ എന്ന പേരില്‍ ശക്തികുളങ്ങരയില്‍ ലോട്ടറി ഏജന്‍സി നടത്തുകയായിരുന്നു സുനില്‍കുമാര്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സരസ്വതിയമ്മയാണ് മാതാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com