കെവിന്‍ വധം: പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ല; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലേക്ക് 

കെവിന്‍ വധത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ലെമന്ന് ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു
കെവിന്‍ വധം: പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ല; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലേക്ക് 

തിരുവനന്തപുരം: കെവിന്‍ വധത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസ്സമില്ലെമന്ന് ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി നാല് പൊലീസുകാര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. പതിനഞ്ച് ദ്ിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. പാലീസുകാര്‍ക്കെതിരെ സാധ്യമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. 

പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കും. എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നുത്. 

പൊലീസുകാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥാനായ ഐജി വിജയ് സാക്കറെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം രാവിലെ ആറിനാണ് എസ്‌ഐ അറിഞ്ഞത്. വൈകുന്നേരം എട്ടിനാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി, ഐജി,എസ്പി എന്നിവരുടെ നിര്‍ദേശം എസ്‌ഐ അവഗണിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുടുംബപ്രശ്‌നായി ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

കേരള പൊലീസ് ആക്ട് ക്രിമിനല്‍ നടപടി ക്രമം പ്രകാരം എസ്‌ഐ എം.എസ് ഷിബു, എഎസ്‌ഐ ടി.എം ബിജു, െ്രെഡവര്‍ അജയ്കുമാര്‍ എന്നിവര്‍ക്കെതിരെ കൈക്കൂലി, സ്വജനപക്ഷപാതം,കൃത്യവിലോപം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടിയെടുക്കുന്നത്. ഇവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കേസിലെ പ്രധാനപ്രതിയായ ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന മുഹമ്മദ് റഫീഖിന് എതിരെ അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അറിയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com