തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസിനുള്ളിലും അതൃപ്തി; ജനങ്ങളെ പൊലീസില്‍ നിന്ന് അകറ്റുന്ന നടപടിയെന്ന് വിമര്‍ശനം

എടപ്പാള്‍ ബാലപീഡനത്തിന്റെ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനുള്ളിലും രണ്ടുപക്ഷം
തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസിനുള്ളിലും അതൃപ്തി; ജനങ്ങളെ പൊലീസില്‍ നിന്ന് അകറ്റുന്ന നടപടിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: എടപ്പാള്‍ ബാലപീഡനത്തിന്റെ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനുള്ളിലും രണ്ടുപക്ഷം. ചങ്ങരംകുളം പൊലീസിന്റെ നടപടിയിലുള്ള അതൃപ്തി പൊലീസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയെയും അറയിച്ചു. 

ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ പൊലീസില്‍ നിന്ന് കൂടുതല്‍ അകറ്റുമെന്നാണ് വിമര്‍ശനം. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ്സ് വ്രണപ്പെടുത്തുന്ന നടപടിയാണ് ചങ്ങരംകുളം പൊലീസ് നടത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു. 

പീഡനവിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് എടപ്പാള്‍ തീയേറ്റര്‍ ഉടമയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണചുമതലയുള്ള മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസാണ് തിയേറ്റര്‍ ഉടമയെ അറ്‌സറ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com