നിപ്പാ: അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

നിപ്പാ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചയ്ക്ക് ചര്‍ച്ച നടക്കും
നിപ്പാ: അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചയ്ക്ക് ചര്‍ച്ച നടക്കും. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നല്‍കിയ അടിയന്തര പ്രമേയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ അവതരാണനുമതി നല്‍കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കുന്നത്. 

നിപ്പാ വൈറസിനെപ്പറ്റി ഭീതി പരത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടരുന്ന വ്യാജ പ്രചാരണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയത്. ഇന്നത്തെ എല്ലാ നടപടികളും മാറ്റിവച്ചാണ് ചര്‍ച്ച നടത്തുന്നത്. നിപ്പാ വൈറസ് ബോധവത്കരണത്തെക്കുറിച്ച് ആരോഗ്യമന്ത്രി സഭയില്‍ നടത്താനിരുന്ന പ്രസതാവനയും മാറ്റിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com