രഹ്ന മാനസിക രോഗത്തിന് ചികിത്സ തേടിയെന്ന് അഭിഭാഷന്‍, കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമെന്ന് സംശയം

രഹ്ന മാനസിക രോഗത്തിന് ചികിത്സ തേടിയെന്ന് അഭിഭാഷന്‍, കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമെന്ന് സംശയം
രഹ്ന മാനസിക രോഗത്തിന് ചികിത്സ തേടിയെന്ന് അഭിഭാഷന്‍, കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമെന്ന് സംശയം

കോട്ടയം: പ്രണയ വിവാഹം ചെയ്തതിന് കെവിന്‍ പി ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്ന മാനസിക രോഗത്തിനു ചികിത്സ തേടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍. ഷാനു ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് അഭിഭാഷകന്‍ ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതിനു കേസുമായി ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. 

രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും മാനസിക രോഗത്തിന് ചികിത്സ തേടിയെന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. കേസില്‍ രഹ്നയെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഷാനുവും പിതാവ് ചാക്കോയും കണ്ണൂരില്‍ വച്ചാണ് പൊലീസില്‍ കീഴടങ്ങിയത്. സംഭവത്തിനു ശേഷം ഇവര്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ രഹ്ന എവിടെയെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

അതിനിടെ കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് എ എസ് ഐ ബിജു െ്രെഡവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി എടുത്താല്‍ നിയമപരമായി ചോദ്യ ചെയ്യപ്പെടാമെന്നാണ് നിയമോപദേശം. അതിനാലാണ് അന്വേഷണ സംഘം ജാമ്യം റദ്ദാക്കാനുള്ള നീക്കം തുടങ്ങിയത്.

കൈക്കൂലി കേസ് അന്വേഷിക്കുന്ന ചങ്ങനാശേരി ഡിവൈഎസ്പിയാണ് കോടതിയെ സമീപിക്കുന്നത്. ഗാന്ധി നഗര്‍ സ്‌റ്റേഷനിലെ മുന്‍ എസ് ഐ ഉള്‍പ്പടെ 4 പൊലീസുകാര്‍ക്കെതിരെയുള്ള നടപടി തുടങ്ങി. വീഴ്ച പരിശോധിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി ഇവര്‍ക്ക് നോട്ടീസ് നല്‍കും 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com