ആംബുലന്‍സ് ലഭിച്ചില്ല; ആദിവാസി യുവതിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു (വീഡിയോ)

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് മുളങ്കമ്പില്‍ കെട്ടി
ആംബുലന്‍സ് ലഭിച്ചില്ല; ആദിവാസി യുവതിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു (വീഡിയോ)

പാലക്കാട്:  ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് മുളങ്കമ്പില്‍ കെട്ടി. അട്ടപ്പാടി ഇടവാണി ഈരിലെ ആദിവാസി  യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 

ഇടവാണി ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളങ്കമ്പില്‍ ചുമന്ന് ഗര്‍ഭിണിയെ ഭൂതയാറില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ലന്നാണ് പരാതി. തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  കോട്ടത്തറ ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com