തൈനടാന്‍ അനുവദിക്കില്ലെന്ന് എബിവിപി; ഒറ്റയ്ക്ക് പോരടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തക (വീഡിയോ)

എബിവിപിക്കാര്‍ക്ക് മേധാവിത്വം ഉള്ള കൊളേജില്‍ വൃക്ഷതൈ നടാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്- തൈ നടാന്‍ വന്നവര്‍ തൈ നട്ടേ പോകുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകയുടെ മറുപടി 
തൈനടാന്‍ അനുവദിക്കില്ലെന്ന് എബിവിപി; ഒറ്റയ്ക്ക് പോരടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തക (വീഡിയോ)

തൃശൂര്‍: എബിവിപി ഭീഷണിയെ വകവെയ്ക്കാതെ പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ നട്ട് എസ്എഫഐ. കുന്നംകുളം വിവേകാനന്ദ കോളജിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൃക്ഷതൈ നട്ടത്. എബിവിപിക്കാര്‍ക്ക് മേധാവിത്വം ഉള്ള കൊളേജില്‍ വൃക്ഷതൈ നടാന്‍ അനുവദിക്കില്ലെന്നായിരുന്നു എബിവിപി നിലപാട്.

പ്രവര്‍ത്തകര്‍ തൈനടാന്‍ ആരംഭിച്ചപ്പോള്‍ തടയാനെത്തിയ എബിവിപി പ്രവര്‍ത്തകരോട് തൈ നട്ട ശേഷമേ പോകൂവെന്ന് എസ്എഫ്‌ഐ ഏരിയാ ജോയിന്റ്  സെക്രട്ടറി കെവി സരിത പറഞ്ഞു. എതിര്‍പക്ഷത്ത് വന്‍സംഘം നിലയറുപ്പിച്ചിട്ടും സരിത ധീരമായി പ്രതിരോധിച്ചെന്ന് കാട്ടി വീഡിയോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കയ്യേറ്റം ചെയ്യാനും മര്‍ദ്ദിക്കാനും എ.ബി.വി.പി. പ്രവര്‍ത്തകര്‍ തുനിഞ്ഞിട്ടും സരിത നിലപാടില്‍ ഉറച്ചുനിന്നു. 'പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങിയ ശേഷമാണ് തൈ നടാന്‍ എത്തിയത്. എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട. അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാമെന്നും സരിത പറഞ്ഞു

ഈ മറുപടി കേട്ടതോടെ എതിര്‍പക്ഷം കൂടുതല്‍ പ്രകോപിതരാകുന്നതാണ് ദൃശ്യങ്ങളില്‍. വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍തന്നെ വീഡിയോ പുറത്തുവിട്ടപ്പോള്‍ ദൃശ്യങ്ങള്‍ കണ്ടവര്‍ അതു ഷെയര്‍ ചെയ്തു. മര്‍ദ്ദിക്കാനും കയ്യേറ്റത്തിനും ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com