നേതൃമാറ്റം അജണ്ടയിലില്ല; ചര്‍ച്ച ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം: എം എം ഹസന്‍ 

ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചയില്‍ നേതൃമാറ്റം അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസ്സന്‍
നേതൃമാറ്റം അജണ്ടയിലില്ല; ചര്‍ച്ച ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം: എം എം ഹസന്‍ 

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചയില്‍ നേതൃമാറ്റം അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസ്സന്‍. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനമാണ് ചര്‍ച്ച ചെയ്യുന്നത് . മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ഹസ്സന്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡ് വിളിപ്പിച്ചത് അനുസരിച്ച് കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള കേരള നേതാക്കള്‍ ഡല്‍ഹിയിലാണ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഉടന്‍ നേതൃമാറ്റം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പുറമേ രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാറിനില്‍ക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്കും പുതിയ ആളെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ഇതിനിടെയാണ് ഹസ്സന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com