'മകള്‍ മാനസീകാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു'; തുടര്‍ചികിത്സക്കായി അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് നീനുവിന്റെ അച്ഛന്‍

നീനു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിഞ്ഞിരുന്നു
'മകള്‍ മാനസീകാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു'; തുടര്‍ചികിത്സക്കായി അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് നീനുവിന്റെ അച്ഛന്‍

കോട്ടയം; കെവിന്‍ വധക്കേസില്‍ പിടിയിലായ പ്രധാന പ്രതി ചാക്കോ മകള്‍ നീനുവിനെ അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. മകള്‍ നീനു മാനസീകാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നാണ് ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന കേസിലെ അഞ്ചാം പ്രതിയായ ചാക്കോ വ്യക്തമാക്കിയത്.

നീനു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ തുടര്‍ചികിത്സ ലഭിക്കാതെ അന്യവീട്ടിലാണ് താമസിക്കുന്നത്. തുടര്‍ചികിത്സയ്ക്കായി ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കെവിന്‍ വധക്കേസില്‍ പ്രധാന സാക്ഷിയാണ് നീനു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് നീനുവിന്റെ കുടുംബം കെവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം കെവിന്റെ വീട്ടിലാണ് നീനു താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com