വീണ്ടും പനിഭീതി; കുളത്തൂപ്പുഴയില്‍ മണലീച്ച പരത്തുന്ന കരിമ്പനി, മനുഷ്യരില്‍ നിന്നും പകരില്ലെന്ന് ആരോഗ്യവകുപ്പ് 

നിപ്പ വൈറസ് ബാധയുടെ ഭീതി വിട്ടകലും മുന്‍പും സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: നിപ്പ വൈറസ് ബാധയുടെ ഭീതി വിട്ടകലും മുന്‍പും സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ യുവാവിനാണ് കരിമ്പനി ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വില്ലുമല സ്വദേശി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മണലീച്ച പരത്തുന്ന രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com