കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം എനിക്ക് വേണ്ട; മാതാപിതാക്കള്‍ക്ക് ചികിത്സ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് നീനു

മാനസീക പ്രശ്‌നമുണ്ടെന്ന് വരുത്തി കെവിന്റെ വീട്ടില്‍ താന്‍ താമസിക്കുന്നത് ഇല്ലാതെയാക്കുവാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും നീനു പറയുന്നു
കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം എനിക്ക് വേണ്ട; മാതാപിതാക്കള്‍ക്ക് ചികിത്സ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് നീനു

കോട്ടയം: കെവിന്റെ വീട്ടില്‍ നിന്നും എന്നെ പുറത്തു കൊണ്ടുവരുന്നതിന് വേണ്ടിയാണ് അച്ഛന്‍ ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നീനു. മാനസീക പ്രശ്‌നമുണ്ടെന്ന് വരുത്തി കെവിന്റെ വീട്ടില്‍ താന്‍ താമസിക്കുന്നത് ഇല്ലാതെയാക്കുവാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും നീനു പറയുന്നു. 

കെവിന്റെ മാതാപിതാക്കള്‍ പറയും വരെ ഞാന്‍ ഇവിടെ തുടരും. എന്റെ കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം തനിക്ക് വേണ്ടെന്നും നീനു വ്യക്തമാക്കുന്നു. 

പണ്ട് തന്നെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. അന്ന് മാതാപിതാക്കള്‍ക്ക് ചികിത്സ വേണമെന്നാണ് ഡോക്ടര്‍ അന്ന് പറഞ്ഞത്. കെവിനെ ഇല്ലാതാക്കുവാനുള്ള ഗൂഡാലോചനയില്‍ എന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ നിന്ന് തന്നെ പഠനം പൂര്‍ത്തിയാക്കുമെന്നും, കുട്ടിക്കാലും മുതലേ സ്വന്തം വീട്ടില്‍ നിന്നും മാനസീകവും ശാരീരികവുമായ ക്രൂര പീഡനം ഏറ്റാണ് ജീവിച്ചതെന്നും നീനു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com