മാണിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം; കെഎസ്‌യുവില്‍ കൂട്ടരാജി

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കൂട്ടരാജി
മാണിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം; കെഎസ്‌യുവില്‍ കൂട്ടരാജി

കോഴിക്കോട്: അവകാശപ്പെട്ട രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കൂട്ടരാജി. കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളാണ് രാജിവെച്ചത്. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി അഡ്വ ജയന്ത് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെഎസ്‌യുവിലെ കൂട്ടരാജി. 

നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആറ് യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. വി ടി ബലറാം, റോജി എം ജോണ്‍, അടക്കമുളള എംഎല്‍എമാരാണ് തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതാണ് നേതൃത്വത്തിന്റെ തീരുമാനമെന്ന് യുവനേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കല്ല തകര്‍ച്ചയ്ക്കാണ് തീരുമാനം വഴിവെക്കുകയെന്നും യുവ നേതൃത്വം പരാതിയില്‍ പറയുന്നു.

രാഹുല്‍ഗാന്ധിയുടെ അനുമതിയോടെയാണ് മാണിക്ക് സീറ്റ് വിട്ടുനല്‍കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയത്. ജനം ആഗ്രഹിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ്. ജനം പ്രതീക്ഷിക്കുന്നത് യുഡിഎഫ് ശക്തിപ്പെടാനാണ്.ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഉത്തമതാത്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടെതെന്നും നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com