രാജ്യത്തെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു: കെസിബിസി

രാജ്യത്തെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് കെസിബിസി. ഭരണഘടന ഉറപ്പുനല്‍കുന്ന സെക്യുലര്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം
രാജ്യത്തെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു: കെസിബിസി

കൊച്ചി: രാജ്യത്തെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് കെസിബിസി. ഭരണഘടന ഉറപ്പുനല്‍കുന്ന സെക്യുലര്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഭരണഘടനാ വകുപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്നും അവയ്ക്ക് നേരെ ഉയരുന്ന ഭീഷണികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള ഭീഷണിയായി കാണണമെന്നും കെസിബിസി അധ്യക്ഷന്‍ എം സൂസെപാക്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മനുഷ്യജീവനോടും വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളോടുമുള്ള ആദരം അടിക്കടി കുറഞ്ഞുവരുന്നത് കേരളസമൂഹത്തില്‍ പ്രതിസന്ധിയുണ്ടാക്കം. കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെയും അധികാര രാഷ്ട്രീയത്തിന്റെയും ആരോഗ്യകരമല്ലാത്ത പ്രവണതകള്‍ ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ജീവിതവും വളര്‍ച്ചയും പ്രതിസന്ധിയിലാക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതില്‍ സര്‍ക്കാരും ഭരണഘടനാ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രാഷ്ട്രീയ അധികാരത്തിലേക്കുള്ള എളുപ്പവഴിയായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും അനാവശ്യ ഭയാശങ്കകളും സൃഷ്ടിക്കുന്നതും ധ്രുവീകരണം നടത്തുന്നതും ഏറെ അപകടകരമാണെന്നും സൂസെപാക്യം പറഞ്ഞു

കെവിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് സിബിഐ അന്വേഷണം വേണം. ഒപ്പം നാടെങ്ങും വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും  സൂസെപാക്യം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com