ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല: ആവര്‍ത്തിച്ച് പിണറായി; പൊലീസിനെ ആക്രമിച്ചവരില്‍ തീവ്രവാദ ബന്ധമുള്ളവരും

ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല: ആവര്‍ത്തിച്ച് പിണറായി; പൊലീസിനെ ആക്രമിച്ചവരില്‍ തീവ്രവാദ ബന്ധമുള്ളവരും

തിരുവനന്തപുരം: ആലുവയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ തീവ്രവാദി പരാമര്‍ശത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്നും പരാമര്‍ശം പ്രതിപക്ഷത്തെ അടച്ച് ആക്ഷേപിക്കുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സഭയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. 

ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ആലുവ സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. രാള്‍ക്കെതിരെ യുഎപിഎ കേസുണ്ട്. ഇതു തുറന്നുകാട്ടാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തെയും ആലുവക്കാരെയും അടച്ചാക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തെ ഏത് എംഎല്‍െയ്ക്കാണ് തീവ്രവാദ ബന്ധമുള്ളതെന്ന് മുഖ്യമന്ത്രി പറയണം. 

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച ശേഷം മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയ സ്പീക്കറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com