കോടതി ജാമ്യം നല്‍കരുതെന്ന് പൊലീസ്; താടിയെല്ല് തകര്‍ന്ന ഉസ്മാന്‍ റിമാന്‍ഡില്‍ 

ആലുവയില്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാനെ റിമാന്‍ഡ് ചെയ്തു
കോടതി ജാമ്യം നല്‍കരുതെന്ന് പൊലീസ്; താടിയെല്ല് തകര്‍ന്ന ഉസ്മാന്‍ റിമാന്‍ഡില്‍ 

കൊച്ചി:ആലുവയില്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാനെ റിമാന്‍ഡ് ചെയ്തു. പൊലീസ് വാഹനം തട്ടിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ നടുറോഡിലും എടത്തല പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദിച്ച ഉസ്മാന്‍ താടിയെല്ല് തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രി വിട്ടാലുടന്‍ ജയിലിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം. ഉസ്മാന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഉസ്മാനെ മര്‍ദിച്ചതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരായ കേസില്‍ നടപടിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അതിക്രമത്തില്‍ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന്് ആശുപത്രിയില്‍ കഴിയുന്ന ഉസ്മാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.കവലയില്‍ ടൂവിലറില്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നിന്നപ്പോഴാണ് വാഗണാറില്‍ നാലുപേര്‍ എത്തുന്നത്. താന്‍ ആദ്യം പൊലീസുകാരെ അടിച്ചെന്ന വാദം ശരിയല്ല. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചതാണെന്ന് ഉസ്മാന്‍  വ്യക്തമാക്കി.  പൊലീസുകാരാണെന്ന് മനസിലായില്ല. അവരാണ് ആദ്യം ആക്രമിച്ചത്. അതിനുശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. 

തന്റെ തല മറ്റൊരാളുടെ കാലുകളുടെ ഇടയില്‍വച്ച് തറയില്‍ കുനിച്ചിരുത്തി നട്ടെല്ലിന് ഇടിച്ചു. രക്തം ഛര്‍ദിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തെ പരുക്കിന് ശസ്ത്രക്രിയ കഴിഞ്ഞു, കാഴ്ചക്ക് തകരാറുണ്ട്.  നട്ടെല്ലിന് പരുക്കുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉസ്മാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com