'സുധാകരന്‍ ബിജെപിയുമായി വിലപേശല്‍ നടത്തി; കേന്ദ്ര സഹമന്ത്രി സ്ഥാനം ചോദിച്ചു; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

'സുധാകരന്‍ ബിജെപിയുമായി വിലപേശല്‍ നടത്തി; കേന്ദ്ര സഹമന്ത്രി സ്ഥാനം ചോദിച്ചു; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

'സുധാകരന്‍ ബിജെപിയുമായി വിലപേശല്‍ നടത്തി; കേന്ദ്ര സഹമന്ത്രി സ്ഥാനം ചോദിച്ചു; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: ബിജെപി നേതൃത്വവുമായി നേരിട്ട് വിലപേശല്‍ നടത്തിയ നേതാവാണ് കെ സുധാകരനെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി. രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രിസ്ഥാനവും കിട്ടാന്‍ വിലപേശിയെങ്കിലും നടക്കാത്തതുകൊണ്ടാണ് സുധാകരന്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാവായിരിക്കുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ച പ്രദീപ് വട്ടിപ്രം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രദീപിന്റെ ആരോപണം.  

സുധാകരന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന താമരസ്‌നേഹം കാലം കാട്ടിത്തരുമെന്ന് പ്രദീപ് പറഞ്ഞു. ഡിസിസി ഓഫീസ് നിര്‍മ്മാണത്തില്‍ സുധാകരന്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന് ആരോപിക്കുന്ന പ്രദീപ് വട്ടിപ്രം തനിക്ക് പാര്‍ട്ടിക്കുള്ളില്‍ ഊരുവിലക്കാണെന്നും വെളിപ്പെടുത്തി. 

ബ്ലേഡ് മാഫിയകളും മണല്‍കടത്തുകാരും നിയന്ത്രിക്കുന്ന സുധാകരന് യഥാര്‍ഥ പാര്‍ട്ടിക്കാരെ തിരിച്ചറിയാന്‍ എങ്ങനെ കഴിയും? 2009ല്‍ 48000 വോട്ടിെന്റ ഭൂരിപക്ഷത്തില്‍ ജയിച്ചയാള്‍ എങ്ങനെ അടുത്ത തവണ ആറായിരം വോട്ടിന് തോറ്റുവെന്ന് ആലോചിക്കണം- പ്രദീപ് പറഞ്ഞു.

നിയമസഭാ മണ്ഡലങ്ങള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍... ഒന്നൊന്നായി തോറ്റ് തുന്നംപാടുമ്പോള്‍, പാര്‍ട്ടി വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ നേതാവ് അജയ്യനാണെന്നും ധീരനാണെന്നും വൈതാളികരെക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടീക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു. കോണ്‍ഗ്രസ് തകര്‍ന്നാലെന്താ പത്തു തലമുറക്കു ജീവിക്കാനുള്ളത് സ്വരൂപിച്ചല്ലോ എന്ന മനോഭാവമാണ് ഈ നേതാവിനെന്നും പ്രദീപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com