90 കാരിയായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ മകന്‍ തടഞ്ഞു; പ്രതിക്കൊപ്പം മകനേയും കസ്റ്റഡിയിലെടുത്തു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന മകന്‍ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടു
90 കാരിയായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ മകന്‍ തടഞ്ഞു; പ്രതിക്കൊപ്പം മകനേയും കസ്റ്റഡിയിലെടുത്തു

റാന്നി; 90 കാരിയായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞതിന് പ്രതിക്കൊപ്പം മകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായാധിക്യം മൂലം സംസാരിക്കാന്‍ പോലും കഴിയാതെ അവശയായി കിടക്കുന്ന അമ്മയെയാണ് പരുവ മാടത്തിങ്കല്‍ ബിജുവാണ് (45) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. ഈ സമയത്ത് 90 കാരി വീട്ടില്‍ ഒറ്റക്കായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന മകന്‍ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഉടനെ കമ്പുകൊണ്ട് ഇയാളെ തല്ലി അക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിച്ചു. ബിജുവിന് കാലിനാണ് പരിക്കേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരം വെച്ചൂച്ചിറ പോലീസില്‍ അറിയിച്ചു. പോലീസെത്തി ബിജുവിനൊപ്പംതന്നെ മകനെയും കസ്റ്റഡിയിലെടുത്തു. 90കാരി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിലായതിനാല്‍ മകന് അമ്മയുടെ അടുത്ത് എത്താനായിട്ടില്ല. പോലീസ് നടപടിക്കെതിരെ വയോധികയുടെ കൊച്ചുമകന്‍ പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com