എല്ലാം നഷ്ടപ്പെട്ടപ്പോഴും ഇങ്ങനെ ഒരു തളര്‍ച്ച പ്രതീക്ഷിച്ചില്ല; ചതിച്ചവരോട് ഒരു ദേഷ്യവുമില്ല; ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുവരും ജയില്‍ ദുരിതങ്ങള്‍ തുറന്നു പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രന്‍

പരിപൂര്‍ണസ്‌നേഹത്തിന് ഒരാള്‍ മാത്രമെ ഭൂമിയിലുള്ളു - അത് ഭാര്യമാത്രമാണ് - ചതിച്ചവരോട് ദേഷ്യമില്ല - വീണ്ടും ഭംഗിയായി തിരിച്ചുവരും 
എല്ലാം നഷ്ടപ്പെട്ടപ്പോഴും ഇങ്ങനെ ഒരു തളര്‍ച്ച പ്രതീക്ഷിച്ചില്ല; ചതിച്ചവരോട് ഒരു ദേഷ്യവുമില്ല; ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുവരും ജയില്‍ ദുരിതങ്ങള്‍ തുറന്നു പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രന്‍

കൊച്ചി: ജയിലിലെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ തുറന്നു പറയല്‍. ചിത്രശലഭത്തിന്റെ ചിറകരിഞ്ഞ അവസ്ഥ  പോലെയായിരുന്നു ജയില്‍ ജീവിതം. ജയിലില്‍ പോയതിലായിരുന്നില്ല വിഷമം. തന്റെയെല്ലാം പ്രവര്‍ത്തനങ്ങളും നിലച്ചു. എല്ലാം മരവിച്ച മട്ടായി എന്നും അറ്റലസ്് രാമചന്ദ്രന്‍ പറഞ്ഞു.

ജയിലില്‍ ധാരളം മലയാളികള്‍ ഉണ്ട്. അവിടേയും സാധാരണ പോലെയായിരുന്നു പെരുമാറിയിരുന്നത്. പലരും കാര്യങ്ങള്‍ ചോദിച്ചു. അവരോടെല്ലാം തന്റെ കഥ പറഞ്ഞു. അതില്‍ ചിലര്‍ സഹായിക്കാനെത്തി. അങ്ങനെ ജയില്‍ ജീവിതം മുന്നോട്ട് പോയി. ഒരുപാട് സമയമാണ് അവിടെ നഷ്ടമായത്. താന്‍ പുറത്തുണ്ടായിരുന്നുവെങ്കില്‍ ബാങ്കുകളോടെല്ലാം സംസാരിക്കാന്‍ സമയം കിട്ടുമായിരുന്നു. എനിക്ക് എല്ലാം ബോധ്യപ്പെടുത്താനും കഴിയുമായിരുന്നു. ഇതാണ് നടക്കാതെ പോയത് രാമചന്ദ്രന്‍ പറഞ്ഞു

ജയിലില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യാം. അത് മാത്രമാണ് ആശ്വാസം. 15 മിനിറ്റ് വരെ സംസാരിക്കാം. അതിന് അപ്പുറത്തേക്ക് പറ്റില്ല. അപ്പോഴും അവിടെ നിന്ന് കേള്‍ക്കുന്നത് വിഷമങ്ങളായിരുന്നു. എല്ലാ സാഹചര്യങ്ങളെയും നേരിടുക തന്നെ എന്നതാണ് തന്റെ പോളിസി. സാമ്പത്തികപ്രശ്‌നം വന്നപ്പോള്‍, അന്ന് കുറിച്ചു കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ എല്ലാ കടങ്ങളും എളുപ്പത്തില്‍ തനിക്ക് തീര്‍ക്കാമായിരുന്നു. എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്നത് ഭാര്യ മാത്രം. ബിസിനസില്‍ ഭാര്യയെ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍, തിരിഞ്ഞുനോക്കാത്തവരോട് ദേഷ്യമില്ല. ഭാര്യയെ കുറിച്ചുള്ള ചിന്തകളാണ് തന്നെ വീണ്ടും പുറത്തെത്തിക്കാനുള്ള ആത്മധൈര്യം നല്‍കിയതെന്നും രാമചന്ദ്രന്‍ പറഞ്ഞു

ജയിലില്‍ കിടക്കുമ്പോള്‍ പലപ്പോഴും കരഞ്ഞു പോയി. ചില സഹ തടവുകാര്‍ ആശ്വസിപ്പിച്ചു. എല്ലാവരും ഒരു നാള്‍ പുറത്തു പോകുമെന്ന് പറഞ്ഞു. എന്നാല്‍ എന്ന് പോകാനാകുമെന്ന ചിന്തയായിരുന്നു മനസ്സില്‍. ചെക്ക് പോലും ഒപ്പിടാനാവാത്ത ഭാര്യ. അതാണ് കൂടുതല്‍ വേദനിപ്പിച്ചത്. പുറത്തിറങ്ങി വന്നാല്‍ എവിടെ പോകുമെന്നും ചിന്തിച്ചു. എല്ലാത്തിനും താങ്ങും തണലുമായി ഭാര്യ ഒപ്പം നിന്നു. വെജിറ്റേറിയനായിരുന്നു താന്‍. അതു ജയിലില്‍ കിട്ടുമായിരുന്നു. ചോറും ഇഷ്ടമായിരുന്നു. അതും കിട്ടി. അതുകൊണ്ട് തന്നെ അത്തരം വിഷമമൊന്നുമില്ലായിരുന്നു. പുറത്തു വന്നപ്പോള്‍ സൂര്യപ്രകാശം കിട്ടി. എന്റെ സ്വാതന്ത്ര്യവുംരാമചന്ദ്രന്‍ പറഞ്ഞു

ജയിലില്‍ റേഡിയോ ഉണ്ടായിരുന്നു. എന്നാല്‍ അതു വയ്ക്കുമ്പോള്‍ കേള്‍ക്കുന്നത് എന്നെ കുറിച്ചുള്ള വാര്‍ത്തയും. റേഡിയോ കേള്‍ക്കാന്‍ പേടിച്ചു. ഭാര്യയെ വിളിച്ച് പറയും. എല്ലാം പുറത്തിറങ്ങുമ്പോള്‍ മാറുമെന്ന് ഭാര്യ പറഞ്ഞു. ദിവസം പത്ത് തവണയെങ്കിലും ഭാര്യയെ വിളിക്കുമായിരുന്നു. സഹായിക്കാനെത്തിയാല്‍ തിരിച്ചു കടിക്കുമെന്ന് ഭയന്നാകും ആരും സഹായിക്കാന്‍ വരാത്തത്. ആരും സഹായിക്കാനെത്തിയില്ല. സഹായിക്കാന്‍ വരാത്തവരെ കുറിച്ച് പരാതിയുമില്ല. ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍, തിരിഞ്ഞുനോക്കാത്തവരോട് ദേഷ്യമില്ല'; അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു. എല്ലാ വിഷമങ്ങളേയും ഫെയ്‌സ് ചെയ്യുന്നതാണ് തന്റെ രീതി. അതാണ് താന്‍ ഇവിടേയും ചെയ്തത്അദ്ദേഹം പറഞ്ഞു.

ബാങ്കുകളുടെ കടം ഉണ്ടായാല്‍ അത് സെറ്റില്‍ ചെയ്യണം. ചില ആശുപത്രി വിറ്റാണ് കടം തീര്‍ത്തത്. ഞാന്‍ പുറത്തായിരുന്നുവെങ്കില്‍ ആ ആശുപത്രികള്‍ക്ക് കൂടുതല്‍ തുക കിട്ടിയേനേ. അതാണ് നഷ്ടമായത്അദ്ദേഹം പറയുന്നു. എനിക്ക് നേരിട്ട് സംസാരിക്കാന്‍ സമയം കിട്ടിയിരുന്നുവെങ്കില്‍ എല്ലാം കൊടുക്കാന്‍ കഴിയുമായിരുന്നു. എനിക്ക് കടത്തിനേക്കാള്‍ ആസ്തിയുണ്ടായിരുന്നു. 5000 കോടിയുടെ വാര്‍ഷക വിറ്റുവരവ് ഉണ്ടായിരുന്നു. സമയം തന്നിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. നിയമങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ഞാന്‍ തയ്യാറല്ല. ഇനി എന്ത് എന്നതാണ് എന്റെ ചിന്ത. ജനങ്ങളുടെ സപ്പോര്‍ട്ട് എനിക്കുണ്ട്. എല്ലാം വീണ്ടും ഭംഗിയായി തിരിച്ചുവരുംഅറ്റ്‌ലസ് രാമചന്ദ്രന്‍ പറ്ഞ്ഞു. എന്റെ ബിസിനിസ്സിലെ തെറ്റുകള്‍ മനസിലായി. ബിസിനസില്‍ ഞാന്‍ ഇടപെടേണ്ട കാര്യങ്ങള്‍ മനസിലാക്കും. ഇനിയുള്ള കച്ചവടത്തില്‍ അതുണ്ടാകും. ചതിച്ചവരോട് ഒരു ദേഷ്യവുമില്ല. വിഷമങ്ങള്‍ വരും പോകും. ജീവിതത്തില്‍ കടപ്പെട്ടിരിക്കുന്നത് ഒരേ ഒരാളോട് മാത്രമാണ്. അത് തന്റെ ഭാര്യമാത്രമാണെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com