വേയ്‌സ്റ്റില്‍ നിന്നു തന്നെ തുമ്പുകിട്ടി; റോഡില്‍ മാലിന്യം തള്ളിയവരെ നാട്ടുകാര്‍ അന്വേഷിച്ച് കണ്ടെത്തി; അവരെക്കൊണ്ടുതന്നെ തിരികെ കോരിച്ചു

കൊങ്ങോര്‍പ്പിള്ളി- ആലുവ പാതയിലാണ് വ്യാഴാഴ്ച രാത്രി സാമൂഹിക വിരുദ്ധര്‍ എട്ടോളം പോളിത്തീന്‍ കവറുകളിലാക്കി ഭക്ഷണാവശിഷ്ടങ്ങളുടെ വേയ്‌സ്റ്റ് തള്ളിയത്
വേയ്‌സ്റ്റില്‍ നിന്നു തന്നെ തുമ്പുകിട്ടി; റോഡില്‍ മാലിന്യം തള്ളിയവരെ നാട്ടുകാര്‍ അന്വേഷിച്ച് കണ്ടെത്തി; അവരെക്കൊണ്ടുതന്നെ തിരികെ കോരിച്ചു

കൊച്ചി; പണ്ടൊക്കെ രാത്രികാലങ്ങളില്‍ കള്ളന്മാരെയും പിടിച്ചുപറിക്കാരെയും പേടിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യം തള്ളാന്‍ വരുന്നവരേയും പേടിക്കണം. ഇരുട്ടിന്റെ മറവിലെത്തി റോഡ് സൈഡുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം അവര്‍ മാലിന്യം തള്ളിപ്പോകും. പിന്നെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് പ്രദേശവാസികളാണ്. മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാകും അവര്‍ക്ക്.

എന്നാല്‍ ഈ പരിപാടി അലങ്ങാട്ട് നടക്കില്ല. മാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി അവരെ കൊണ്ടുതന്നെ തിരികെ കോരിക്കും. കഴിഞ്ഞ ദിവസമാണ് മാലിന്യം തള്ളിയവര്‍ക്കിട്ട് അലങ്ങാട്ടെ നാട്ടുകാര്‍ പണി കൊടുത്തത്. കൊങ്ങോര്‍പ്പിള്ളി- ആലുവ പാതയിലാണ് വ്യാഴാഴ്ച രാത്രി സാമൂഹിക വിരുദ്ധര്‍ എട്ടോളം പോളിത്തീന്‍ കവറുകളിലാക്കി ഭക്ഷണാവശിഷ്ടങ്ങളുടെ വേയ്‌സ്റ്റ് തള്ളിയത്. രാവിലെ ആയപ്പോഴേക്കും പ്രദേശത്ത് നില്‍ക്കകാനാവാത്ത രീതിയില്‍ മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ഇതോടെ ആലങ്ങാട് പഞ്ചായത്ത് അംഗത്തെ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്തംഗവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്ന് ചേരാനുല്ലൂര്‍ കുന്നുംപുറം പ്രദേശത്തെ സ്വകാര്യ കാറ്ററിങ് യൂണീറ്റിന്റെ വിലാസം ലഭിച്ചു.

പിന്നെ വൈകിയില്ല പഞ്ചായത്ത് അംഗം ജോഷി വേവുകാടിന്റെ നേതൃത്വത്തില്‍ ബിനാനിപുരം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പും പൊലീസും സ്ഥലത്തെത്തി കാറ്ററിംഗ് യൂണിറ്റിനെ വിളിച്ചു വരുത്തി മാലിന്യം തിരികെ കോരിച്ചു. മാലിന്യം കൊണ്ട് പൊറുതി മുട്ടിയവര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com