കോണ്‍ഗ്രസില്‍ കലാപം അവസാനിക്കുന്നില്ല; നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി നാളെ ചേരാനിരിക്കെയാണ് നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചേക്കുമെന്ന സൂചന വരുന്നത്
കോണ്‍ഗ്രസില്‍ കലാപം അവസാനിക്കുന്നില്ല; നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന നേതാക്കളെ ദേശീയ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി നാളെ ചേരാനിരിക്കെയാണ് നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചേക്കുമെന്ന സൂചന വരുന്നത്. 

ഉമ്മന്‍ ചാണ്ടി, രമേഷ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുത്താണ് ആന്റണിയുടെ അടുത്ത് എത്തിയതെന്നും, ആന്റണിയുടെ നിലപാട് ഇവര്‍ പരിഗണിച്ചില്ലെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരില്ലെന്ന് മൂന്ന് നേതാക്കളും ഹൈക്കാമാന്‍ഡിന്റെ ധരിപ്പിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ മുകുള്‍ വാസ്‌നിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടി വരിക. 

മൂന്ന് നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പരസ്യ പ്രതികരണവുമായി കെ.സി.ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ എത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com