വാട്സ് ആപ്പ് ​ഗ്രൂപ്പുകളുമായി കെഎസ്ആർടിസി 

വാ​ട്സ് ആപ്പ് ഗ്രൂ​പ്പു​ക​ൾ, ഫേ​സ് ബു​ക്ക്, ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാനാണ് കെ​എ​സ്ആ​ർ​ടി​സി ഒരുങ്ങുന്നത്.
വാട്സ് ആപ്പ് ​ഗ്രൂപ്പുകളുമായി കെഎസ്ആർടിസി 

തി​രു​വ​ന​ന്ത​പു​രം: കാലത്തിനനുസരിച്ച് മാറാൻ കെഎസ്ആർടിസിയും തയ്യാറെടുക്കുന്നു. വാ​ട്സ് ആപ്പ് ഗ്രൂ​പ്പു​ക​ൾ, ഫേ​സ് ബു​ക്ക്, ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാനാണ് കെ​എ​സ്ആ​ർ​ടി​സി ഒരുങ്ങുന്നത്. ഇ​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ന് രൂ​പം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

പു​തി​യ റൂ​ട്ടു​ക​ൾ, വി​വി​ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു ല​ഘു ചി​ത്ര​ങ്ങ​ൾ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക, സ്ഥാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ചെ​റു​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ. ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ജി.​അ​നി​ൽ​കു​മാ​ർ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ന്‍റെ​യും മേ​ധാ​വി.ത​ങ്ങ​ളു​ടെ സാ​ധാ​ര​ണ ഡ്യൂ​ട്ടി​ക്കു ശേ​ഷം വ​രു​ന്ന സ​മ​യ​മാ​ണ് ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട​ത്. ഇ​വ​ർ​ക്കു സൈ​ബ​ർ ഡോ​മി​ൽ പ​രി​ശീ​ല​നം നൽകുന്ന കാര്യവും പരി​ഗണനയിലാണ് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com