അഞ്ചുകുടുംബത്തെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇവന് അവാര്‍ഡൊന്നും കിട്ടില്ലായിരിക്കാം: പക്ഷേ നായ നന്ദിയുള്ളവനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു

കോഴിക്കോട് ഗുജറാത്തി തെരുവിലെ പഴയ കെട്ടിടം നിലംപൊത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ നായ തുടര്‍ച്ചയായി കുരച്ച് വീട്ടുകാരെ പുറത്തിറക്കുകയായിരുന്നു.
അഞ്ചുകുടുംബത്തെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇവന് അവാര്‍ഡൊന്നും കിട്ടില്ലായിരിക്കാം: പക്ഷേ നായ നന്ദിയുള്ളവനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു

നായ നന്ദിയുളള മൃഗമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി നടന്നിരിക്കുകയാണ്. ഒരു നായയുടെ നന്ദി കൊണ്ട് മാത്രമാണ് ഇന്ന് മിഠായിത്തെരുവിലെ അഞ്ചുകുടുംബങ്ങള്‍ ജീവിച്ചിരിക്കുന്നത് തന്നെ. കോഴിക്കോട് ഗുജറാത്തി തെരുവിലെ പഴയ കെട്ടിടം നിലംപൊത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ നായ തുടര്‍ച്ചയായി കുരച്ച് വീട്ടുകാരെ പുറത്തിറക്കുകയായിരുന്നു.  വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ അത്യാഹിതം ഒഴിവായി. 

രാവിലെ എട്ട് മണിയോടെ ഗുജറാത്തിത്തെരുവിലെ പഴയ കെട്ടിടം ഇടിഞ്ഞുവീഴാന്‍ തുടങ്ങി. നിര്‍ത്താതെ കുരച്ച് നായ മുന്നറിയിപ്പ് നല്‍കി. സമീപത്തെ വീട്ടുകാരുള്‍പ്പെടെ പുറത്തിറങ്ങി. നിമിഷനേരം കൊണ്ട് പ്രതിരോധ നടപടികള്‍ തുടങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. നായ നിര്‍ത്താതെ കുരച്ചുകൊണ്ട് അതീവ ജാഗ്രത കാണിച്ചത് കൊണ്ട് മാത്രമാണ് അഞ്ച് കുടുംബങ്ങള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. 

പഴക്കം കാരണം നിലംപൊത്താറായ നിരവധി കെട്ടിടങ്ങള്‍ ഗുജറാത്തിത്തെരുവിലുണ്ട്. കെട്ടിടത്തിന്റെ നവീകരണം വൈകുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. കനത്തമഴ തുടരുന്നതിനാല്‍ കുടുംബങ്ങളുടെ നെഞ്ചിടിപ്പിന് കുറവില്ല. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും നടപടിയില്ല. ആശങ്ക അറിഞ്ഞെത്തുന്നവരെല്ലാം പറയുന്നു. നായ നന്ദിയുള്ള മൃഗമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com