നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടി വരും; കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ലീഗ് മുഖപത്രം

ഘടകകഷികള്‍ രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തത് ചിലര്‍ സൗകര്യപൂര്‍വം മറക്കുന്നു.രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്നും മുഖപ്രസംഗം 
നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടി വരും; കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ലീഗ് മുഖപത്രം

കൊച്ചി:  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ലീഗ് മുഖപത്രം. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.ഘടകകഷികള്‍ രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തത് ചിലര്‍ സൗകര്യപൂര്‍വം മറക്കുന്നു.രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്നും മുഖപ്രസംഗം പറയുന്നു

കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതും ലോക്‌സഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന് പ്രായശ്ചിത്തമെന്നോണം എംപി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും ഇക്കൂട്ടര്‍ ഓര്‍ത്തേടുക്കണ്ടേതാണ്. അന്നൊന്നും ഇല്ലാതിരുന്ന വിമര്‍ശനങ്ങള്‍ ജനാധിപത്യ കേരളത്തെ എറെ വിമര്‍ശിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖപ്രസംഗം പറയുന്നു

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വര്‍ഗീയ ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ യുപിഎ സഖ്യം രാജ്യത്താകമാനം രൂപപ്പെടുത്തുന്ന മതേതരശക്തികളുടെ കൂട്ടായ്മയുടെ ഭാഗമായാണ് കേരളത്തില്‍ കെഎം മാണിയെ മുന്നണിയിലെത്തിച്ചത്. രാജ്യസഭാ സീറ്റെന്ന് വലിയ വില നല്‍കി കേരളാ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കിയതിലൂടെ രാജ്യത്തിന്റെ മതേതര സംരക്ഷണത്തില്‍ പാര്‍ട്ടിക്കുള്ള ആത്മാര്‍ത്ഥത കോണ്‍ഗ്രസ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. ഒന്നിച്ചിരിക്കുമെന്ന് ഒരിക്കലും ചിന്തിക്കാന്‍ കഴിയാതിരുന്ന മായാവതിയും അഖിലേഷ് യാദവും ആര്‍എല്‍ഡിയുമെല്ലാം കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തില്‍ ഒറ്റക്കെട്ടായി നിന്നു.

മറ്റുസംസ്ഥാനങ്ങളില്‍ ബിജെപിയുമായി നേരിട്ടുള്ള പോരാട്ടമാണ് യുപിഎക്ക് നടത്താനുള്ളെങ്കില്‍ കേരളത്തിലേത് ദ്വിമുഖ പോരാട്ടമാണ്. ഒരേസമയം സിപിഎമ്മിനെയും ബിജെപിയേയും നേരിടേണ്ട സങ്കീര്‍ണമായ സാഹചര്യം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ബിജെപി തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാത്ത ഇടങ്ങളിലെല്ലാം മറ്റുള്ളവരെ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ വരുമ്പോള്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തങ്ങള്‍ക്ക് കാര്യമായ വോട്ടു്ള്ള ഏതാനും മണ്ഡലങ്ങളിലൊഴികെ കോണ്‍ഗ്രസിന്റെ വിജയം ഒഴിവാക്കാന്‍ സിപിഎമ്മിനെ സഹായിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സഹായം ബിജെപിക്ക് ലഭിച്ചേക്കാം. ഇങ്ങനെ അധികാരത്തിനുവേണ്ടി എന്തുരാഷ്ട്രീയ മര്യാദകളും കാറ്റില്‍ പറത്താന്‍ മടിയില്ലാത്ത രണ്ട് മുന്നണികളെ നേരിടാന്‍ കേവലം ആള്‍ക്കൂട്ടത്തിന്റെ ആവേശം കൊണ്ട് സാധ്യമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com