തൃശൂര്‍: മഞ്ജുവാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദീലീപ് എത്തി. മകള്‍ മീനാക്ഷിക്കൊപ്പമാണ് ദിലീപ് എത്തിയത്. തൃശൂരിലെ വീട്ടിലെത്തിയ ദിലീപും മീനാക്ഷിയും അവിടെ ഒരുമണിക്കൂറോളം ചെലവിട്ടു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ദിലീപ് ആശ്വസിപ്പിച്ചു.
അച്ഛന്‍ മാധവന്‍ വാര്യര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ മഞ്ജുവിന് നഷ്ടമായത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും താങ്ങും തണലുമായി നിന്ന അടുത്ത സുഹൃത്തിനെ കൂടിയാണ്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കൊരുത്തതാണ് തന്റെ ചിലങ്കയെന്ന് മഞ്ജു നിരവധി അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. അമ്മയുടെ പാഷനും അച്ഛന്റെ ത്യാഗവുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചെതെന്ന് മഞ്ജു പലപ്പോഴും പറയാറുണ്ടായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ചാണ് അദ്ദേഹം മകളെ നൃത്തം പഠിപ്പിച്ചത്. ചിട്ടി പിടിച്ചും സ്വര്‍ണം വിറ്റും കടം വാങ്ങിയുമാണ് അച്ഛന്‍ തന്നെ യുവജനോത്സവങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നതായും മഞ്ജു പറഞ്ഞു
സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, തുടങ്ങി നിരവധി പ്രമുഖരാണ് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്ടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് നടന്‍ ദിലീപും മകള്‍ മീനാക്ഷിയും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. .
തൃശൂര്‍ പുളളിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മാധവ വാര്യരുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍. ഗിരിജ വാര്യരാണ് ഭാര്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ