രാഷ്ട്രീയകാര്യ സമിതി ചേരുന്നത് കൊണ്ട് ഫലമില്ല; സമിതിയില്‍ ഉള്ളവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാത്രം താത്പര്യമുളളവര്‍:ജോസഫ് വാഴയ്ക്കന്‍

സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയവിഷയങ്ങളില്‍ പങ്കാളിയാകുന്നവര്‍ക്ക് പ്രാതിനിധ്യം ഇല്ലാത്ത യോഗം കൊണ്ട് ഗുണം ഒന്നും ഉണ്ടാകാനിടയില്ല - കെപിസിസി എക്‌സിക്യുട്ടീവ് യോഗം വിളിക്കണമെന്നും ജോസഫ് വാഴയ്ക്കന്‍
രാഷ്ട്രീയകാര്യ സമിതി ചേരുന്നത് കൊണ്ട് ഫലമില്ല; സമിതിയില്‍ ഉള്ളവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാത്രം താത്പര്യമുളളവര്‍:ജോസഫ് വാഴയ്ക്കന്‍

കൊച്ചി: ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിനെതിരെ ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍. സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയവിഷയങ്ങളില്‍ പങ്കാളിയാകുന്നവര്‍ക്ക് പ്രാതിനിധ്യം  ഇല്ലാത്ത യോഗം കൊണ്ട് ഗുണം ഒന്നും ഉ്ണ്ടാകാനിടയില്ലെന്ന് വാഴയ്ക്ക്ന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് നേതാക്കന്‍മാരുടെ ശ്രമം. അടിയന്തിര സാഹചര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ കെപിസിസി എക്‌സിക്യുട്ടീവ് യോഗം വിളിക്കണമെന്നും വാഴയ്ക്കന്‍ പറഞ്ഞു

പോസ്റ്റിന്റെ പൂര്‍ണരൂപം


കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരുകയാണ്....നാം എന്തു പ്രതീക്ഷിക്കണം?

കെ.പി.സി.സി എസ്‌സിക്യൂട്ടീവിന് എണ്ണം കൂടുതലാണെന്നു പറഞ്ഞാണ് ഭരണഘടനാതീതമായ ഈ സമിതിക്കു രൂപം കൊടുത്തത്. സംസ്ഥാനത്തെ ൈദനംദിന രാഷ്ട്രീയവിഷയങ്ങളില്‍ പങ്കാളിയാകുന്ന എത്രപേര്‍ ഈ സമിതിയില്‍ ഉണ്ട്?

സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരുമെന്നു പറയുന്നതില്‍ ദുഃഖമുണ്ട്. ഇന്നത്തെ യോഗത്തില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്പര്യം. പാര്‍ട്ടിക്ക് നന്മയുണ്ടാവുന്ന ഒരാലോചനയും നടക്കാനിടയില്ല. കെ.പി.സി.സി എസ്‌സിക്യൂട്ടീവാണ് ഇത്തരം കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സമിതി; അത് ഉടന്‍ വിളിച്ചുചേര്‍ക്കണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com