വിവാഹ ചടങ്ങിനിടെ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി: ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി ആശുപത്രിയില്‍

പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
വിവാഹ ചടങ്ങിനിടെ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി: ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി ആശുപത്രിയില്‍

മൂന്നാര്‍: വിവാഹ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിവല്‍ തോട്ടം തൊഴിലാളിക്ക് കുത്തേറ്റു. ചൊക്കനാട് എസ്‌റ്റേറ്റ് വട്ടക്കാട് ഡിവിഷനില്‍ മൈക്കിളിന്റെ മകന്‍ ശവരിമുത്തുവിനാണ് (40) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ എസ്‌റ്റേറ്റിലെ അഗസ്റ്റിനെതിരെ(48) മൂന്നാര്‍ പൊലീസ് കേസെടുത്തു. മുന്‍വൈരാഗ്യമെന്ന് സംശയം.

ജ്ഞാനദാസിന്റെ മകന്റെ വിവാഹ ചടങ്ങിനിടെ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പഴയമൂന്നാര്‍ വര്‍ക്‌ഷോപ് ക്ലബില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ അഗസ്റ്റിനും ശവരിമുത്തുവും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ കൈയില്‍ കരുതിയ കത്തിയെടുത്ത് അഗസ്റ്റിന്‍ ശവരിമുത്തുവിനെ കുത്തി. തലങ്ങും വിലങ്ങും കുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഗസ്റ്റിന്‍ രക്ഷപ്പെടുകയായിരുന്നു.

ചോരയില്‍ കുളിച്ച നിലയിലാണ് ശവരിമുത്തുവിനെ ബന്ധുക്കള്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തലക്കും കഴുത്തിലും കൈയിലുമായി അഞ്ചോളം കുത്താണ് ശവരിമുത്തുവിന്റെ ദേഹത്തുള്ളത്. പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ആറുമാസം മുന്‍പ്  ശവരിമുത്തുവുമായി നടന്ന അടിപിടിയില്‍ അഗസ്‌ന്റെ കൈ ഒടിയുകയും ദേവികുളം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇവര്‍ തമ്മിലെ മുന്‍ വൈരാഗ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com