എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തെരഞ്ഞടുത്തു.
എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തെരഞ്ഞടുത്തു. നിലവിലെ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് നേതൃമാറ്റം.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ സുദേവന്‍ കെഎസ്‌വൈഎഫിലുടെയാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഡിവൈഎഫ്‌ഐ രൂപീകരിച്ച ശേഷം
യുവജന സംഘടനയുടെ രണ്ടാമത്തെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. ചടയമംഗലം ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കാപെക്‌സ് ചെയര്‍മാനാണ് സുദേവന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com