ഗ്രൂപ്പു മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു, രാജി വച്ചത് സമ്മര്‍ദം താങ്ങാനാവാതെ; പൊട്ടിത്തെറിച്ച് സുധീരന്‍

നേതാക്കളുടെ പരസ്യപ്രതികരണത്തിനു വിലക്കേര്‍പ്പെടുത്തിയ കെപിസിസി നേതൃയോഗത്തിനു പിന്നാലെയാണ് രാജിയുടെ കാരണം വെളിപ്പെടുത്തി സുധീരന്‍ രംഗത്തുവന്നത്
ഗ്രൂപ്പു മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു, രാജി വച്ചത് സമ്മര്‍ദം താങ്ങാനാവാതെ; പൊട്ടിത്തെറിച്ച് സുധീരന്‍

തിരുവനന്തപുരം: താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഗ്രൂപ്പു മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചെന്നും ആ സമ്മര്‍ദം താങ്ങാനാവാതെയാണ് രാജിവച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. എക്കാലത്തും താന്‍ ഗ്രൂപ്പ് വൈരത്തിന് ഇരയായിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിനു ശേഷമാണ് സുധീരന്റെ പ്രതികരണം.

താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘടനാ സംവിധാനത്തില്‍ പിഴവു സംഭവിച്ചു. പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനാവാതെ വന്നു. ഇതാണ് തന്റെ രാജിക്കുള്ള ഒരു കാരണമെന്ന് സുധീരന്‍ പറഞ്ഞു.

കഴിവുള്ള പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന അവസ്ഥ വന്നു. സ്വന്തം ഗ്രൂപ്പു ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് എല്ലാവരും ശ്രമിച്ചത്. ഇവര്‍ എക്കാലത്തും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം താന്‍ നേതൃയോഗത്തിലും പറഞ്ഞതായി സുധീരന്‍ വെളിപ്പെടുത്തി.

നേതാക്കളുടെ പരസ്യപ്രതികരണത്തിനു വിലക്കേര്‍പ്പെടുത്തിയ കെപിസിസി നേതൃയോഗത്തിനു പിന്നാലെയാണ് രാജിയുടെ കാരണം വെളിപ്പെടുത്തി സുധീരന്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com